പെരിന്തൽമണ്ണ മേലെ അരിപ്രയിൽ തീ പിടുത്തം

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ മേലെ അരിപ്രയിൽ തീ പിടുത്തം

മേലെ അരിപ്രയിൽ തീ പിടുത്തം


പെരിന്തൽമണ്ണ. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മേലെ അരിപ്രയിലെ നരിമണ്ണിൽ  തൊടിയിൽ തീ പിടിച്ചു.നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ ഒരു വലിയ തീ പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തി. വിവരമറിഞ്ഞ വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് ഉടൻ മഞ്ചേരി ഫയർ സ്റ്റേഷന്നിൽ വിവരമറിയിക്കുകയും അര മണിക്കൂറിനുള്ളിൽ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും തീ പടരാതിരിക്കാനുള്ള മുന്നേരുക്കങ്ങളും ചെയ്തു. തീ പിടിച്ച സ്ഥലത്തേക്ക് പൈപ്പ് എത്തുകയില്ല എന്ന് മനസ്സിലാക്കിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ബക്കറ്റിയിൽ വെള്ളം എത്തിച്ചാണ് തീ പരിപൂർണ്ണമായും അണച്ചത്.നാട്ടുകാരായ ഹസ്സൈനാർ, സലീം, ഫാറൂഖ്, ഫിറോസ് ബാവ രണ്ടാം വാർഡ് RRT പ്രവർത്തകനായ നൗഷാദ് പൂളെൻ കുന്നൻ,എന്നിവർ റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.