ഫിറോസ്ഖാൻ പുത്തനങ്ങാടി മഴത്തുള്ളി ജൂറി അവാർഡ് ഏറ്റുവാങ്ങി.

അങ്ങാടിപ്പുറം: ആറാമത് മഴത്തുള്ളി നോവൽ അവാർഡ് ഫിറോസ്ഖാൻ പുത്തനങ്ങാടിയുടെ ഊമക്കുയിലിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ഭിക്ഷാടന മാഫിയകളെ ആസ്പദമാക്കി എഴുതിയ നോവൽ കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഇതേ നോവലിന് മൈത്രി അവാർഡും ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര ലെഗസി എ.യു.പി.സ്കൂളിലെ അധ്യാപകനായ ഫിറോസ് ഖാൻ 40 അധികം കഥാപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പല നോവലുകളും കന്നട, ഇംഗ്ലീഷ്, ഉർദു എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മൈത്രി അവാർഡ് ,ഉദയം അവാർഡ് , യുവസാഹിത്യ അവാർഡ് ,ഞെരളത്ത് കലാശ്രമം പുരസ്കാരം, വള്ളുവനാട് സാംസ്ക്കാരിക വേദി ആദരം എന്നിവ ലഭിച്ചിട്ടുണ്ട്.
മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എം.എൽ.എ യാണ്പുരസ്കാരം ഫിറോസ്ഖാന് സമ്മാനിച്ചത്.അഡ്വ:നജ്മ തബ്ഷീറ, മഴത്തുള്ളി അഷ്റഫ് ,അൻസാർ, സജാദ് എന്നിവർ സംസാരിച്ചു.