ഫോക്ക്ലോർ അക്കാദമി പുരസ്ക്കാര ജേതാവ് മുത്തു നാരായണനെ അനുമോദിച്ചു.

വാണിയംകുളം. കേരള ഫോക്ക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരത്തിന് അർഹനായ പരിചമുട്ടുകലാകാരൻ മുത്തു നാരായണനെ വള്ളുവനാട് കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ: കുശലൻ പി.പി.മുത്തു നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ഒ.പി. രാംകുമാർ, ജനറൽ കൺവീനർ കെ.കെ. മനോജ്, ട്രഷർ സന്തോഷ് ചന്ദ്രൻ ഇ., തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.