ഫ്രറ്റേണിറ്റി മങ്കട മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.

  1. Home
  2. MORE NEWS

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം  ഭാരവാഹികൾക്ക് സ്വീകരണം നൽകി.


മങ്കട : വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ, 2023-2024 വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫ്രറ്റേണിറ്റി മങ്കട മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.

 മങ്കടയുടെ മണ്ണിൽ സാഹോദര്യ   രാഷ്ട്രീയത്തിന് ശക്തി പകരാനും, ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാനും,  പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ എന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് കെ പി ഫാറൂഖ്  പറഞ്ഞു.

 സെക്രട്ടറി സലാം സി എച്ച് അധ്യക്ഷത വഹിച്ചു,
അഷ്റഫ് കുറുവ,മുഹമ്മദാലി മങ്കട, ഡാനിഷ് മങ്കട, ഖദീജ കൊളത്തൂർ, ഷാഹിന കൂട്ടിൽ, ജമാൽ മങ്കട, സെയ്താലി  വലമ്പൂർ, ആഷിക് അറക്കൽ,സക്കരിയ മക്കരപ്പറമ്പ,മുഹമ്മദാലി ചെറുകുളമ്പ്
നൗഷാദ് അരിപ്ര,ശിഹാബ് തിരൂർക്കാട്,ഫസൽ തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.

റബീഹ് ഹുസൈൻ തങ്ങൾ, ജസീൽ സിപി, മുർഷിദ, സുജിത്, ഹനീന തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി