സൗജന്യ പരിശീലനം

  1. Home
  2. MORE NEWS

സൗജന്യ പരിശീലനം

സൗജന്യ പരിശീലനം


കോട്ടയം: ജില്ലാ പട്ടികജാതി ഓഫീസ് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കെൽട്രോൺ നോളജ് സെന്റർ മുഖേന മൊബൈൽ ഫോൺ ടെക്നോളജി, ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, സിസിടിവി ആൻഡ് എൽ.ഇ.ഡി. സ്‌ക്രോൾ ഡിസ്പ്ലേ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളും (പ്രായപരിധി 40) അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് മുഖേന വെബ് ഡിസൈനിംഗ് ആൻഡ് ഫോട്ടോഷോപ്പ്, മലയാളം കമ്പ്യൂട്ടിംഗ്, ബേസിക് കമ്പ്യൂട്ടർ ട്രയിനിംഗ്, ബേസിക് കമ്പ്യൂട്ടർ ട്രെയിനിംഗ്, ക്രാഷ് കോഴ്സ് (പ്രായം 18ന് മുകളിൽ) എന്നിവയിലുമാണ് പരിശീലനം.  പട്ടികജാതി വിഭാഗത്തിൽപ്പെട്ട
പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 10നകം ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നൽകണം.  വിശദവിവരത്തിന് ഫോൺ: കെൽട്രോൺ  നോളഡ്ജ് സെന്റർ -0481-2304031, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് -0481-2574477.