\u0D17\u0D3E\u0D28\u0D4D\u0D27\u0D3F \u0D1C\u0D2F\u0D28\u0D4D\u0D24\u0D3F \u0D06\u0D18\u0D4B\u0D37\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. MORE NEWS

ഗാന്ധി ജയന്തി ആഘോഷിച്ചു.

ഗാന്ധി ജയന്തി ആഘോഷിച്ചു.



പാലക്കാട്: അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ പുളിയക്കോട്ട് കുട്ടികൃഷ്ണ മേനോൻ സ്മാരക സാമൂഹ്യ സേവന പഠന കേന്ദ്രം , പൈതൃകം സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ഓൺലൈൻ ആയി ആചരിച്ചു.

മുൻ പ്രധാനാധ്യാപിക എം.ടി. കമലാദേവിടീച്ചർ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസറും സ്റ്റേറ്റ് റിസോഴ്സ് പേഴ്സനും ആയിരുന്ന സി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ .എം. പ്രശാന്ത് അധ്യക്ഷത വഹിച്ചു.  പി ടി.എ. പ്രസിഡന്റ്.സി.രാമചന്ദ്രൻ, ശ്രീമതി എം.ആർ മൃദുല എന്നിവർ ആശംസകളേകി. ഡോ.കെ.അജിത് സ്വാഗതവും ഐ.ടി. പ്രസാദ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗീതങ്ങളും ഗാന്ധിജി സ്മരണകളും ഉണ്ടായിരുന്നു