"ഗരുഡ ഗർവ്വഭംഗം" പുത്തൻ ആവിഷ്ക്കാരത്തിൽ അരങ്ങിൽ

  1. Home
  2. MORE NEWS

"ഗരുഡ ഗർവ്വഭംഗം" പുത്തൻ ആവിഷ്ക്കാരത്തിൽ അരങ്ങിൽ

ഗരുഡ ഗർവ്വഭംഗം" പുത്തൻ ആവിഷ്ക്കാരത്തിൽ അരങ്ങിൽ


ഒറ്റപ്പാലം :കുഞ്ചന്റെ കൃതികളിലെ കഥാ തന്തുക്കളെ ഉൾപ്പെടുത്തി
 അരങ്ങിലെത്തിയ "ഗരുഡ ഗർവ്വഭംഗം" പുത്തൻ ആവിഷ്ക്കാരത്തിൽ അരങ്ങിൽ ശിഷ്യർ വേഷ പകർച്ച തീർത്തിടത്ത്  തുള്ളൽ ശീലുകളുടെ കെച്ച മണി കിലുക്കത്തിൽ തുള്ളൽ സമന്വയം  നവ്യാനുഭൂതി പരത്തി. കിള്ളിക്കുറുശ്ശി ശ്രീ മഹാദേവ ക്ഷേത്രത്തിലെ നിറമാല ആഘോഷ വേദിയിലാണ് ശീതങ്കൻ പറയൻ തുള്ളലുകളെ കൂടെ നിർത്തി തനി ഓട്ടനുകളും അരങ്ങിലെത്തിയത്. കലക്കത്തെ  കലാകാരനായ കുഞ്ചൻ സ്മാരകം രാജേഷിന്റെ നേതൃത്വത്തിൽ ആണ് ഈ പുത്തൻ സപ്ത ദൃശ്യ  വിരുന്നൊരുങ്ങിയത്. ആശാന്റെ അഭ്യസന തി കവിൽ  ഗോപിക, വർണ്ണ , ദേവിനന്ദ, ലക്ഷ്മിനന്ദ എന്നിവർ അരങ്ങിൽ വേഷങ്ങൾ കൂട്ടി വെച്ചപ്പോൾ കൂടെ വായ്പാട്ടിൽ അദ്ദേഹത്തിനൊപ്പം പ്രിയ, മൃദംഗത്തിൽ മധു , എടക്കയിൽ മുകേഷ് എന്നിവരും അകമ്പടിയേകി.    പടം: ലക്കിടി കിള്ളിക്കുറുശ്ശി ശ്രീമഹാദേവ ക്ഷേത്രത്തിൽ നിറമാല ആഘോഷത്തിന്റെ  ഭാഗമായി നടത്തിയ തുള്ളൽ സമന്വയത്തിൽ നിന്ന്.