ഗ്യാസ് വിലവർദ്ധന.. ഓയിൽ കമ്പനികളെ കയറൂരി വിടുന്ന പ്രവണത കേന്ദ്രം തിരുത്തണം.. രാജു അപ്സര

കൊച്ചി.ഗാർഹിക സിലിണ്ടറുകൾക്ക് അമ്പത് രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 351 രൂപയും വർദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി തികച്ചും അന്യായമായ നടപടിയാണ്. ഓയിൽ കമ്പനികളെ കയറൂരി വിട്ട് തോന്നിയത് പോലെയുള്ള ഈ വില വർദ്ധനവ് വ്യാപാരികളോടും പൊതുജനങ്ങളോടും കേന്ദ്ര സർക്കാർ കാണിക്കുന്ന വെല്ലുവിളിയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.
വാണിജ്യ സിലിണ്ടറുകളുടെ വില നിർദ്ധനവ് ഹോട്ടലുകളെയും ചെറുകിട വ്യാപാരികളെയും ബാധിക്കും. പൊതുവെ വില വർദ്ധനവും വ്യാപാര മാന്ദ്യവും നിലനിൽക്കുന്ന ഈ സമയത്ത് ചെറുകിട ഹോട്ടലുകൾ പൂട്ടിപ്പോകേണ്ട അവസ്ഥയാണ് സംജാതമാവാൻ പോകുന്നത്. ഈ സാഹചര്യത്തിൽ വില വർദ്ധനവ് പിൻവലിക്കാൻ എണ്ണക്കമ്പനികൾ തയ്യാറാവണമെന്നും വ്യാപാരികളെ ഒരു പ്രക്ഷോഭത്തിൻ്റെ പാതയിലേക്ക് തള്ളിവിടരുത്.ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.