ഹരിതസഭയും ഹരിതകർമസേന സംഗമവും നടന്നു*

  1. Home
  2. MORE NEWS

ഹരിതസഭയും ഹരിതകർമസേന സംഗമവും നടന്നു*

ഹരിതസഭയും ഹരിതകർമസേന സംഗമവും നടന്നു*


തൃത്താല മണ്ഡലതല ഹരിതസഭയും ഹരിത കർമ്മ സേന സംഗമവും മേഴത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായി. ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ കെ. സുരേഷ്കുമാർ വിശിഷ്ടാതിഥിയായി. നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി മാലിന്യ മുക്ത തൃത്താല സ്റ്റാറ്റസ് റിപ്പോർട്ടവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രൻ, ഷറഫുദ്ധീൻ കളത്തിൽ, ടി. സുഹറ, പി. ബാലൻ, കെ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്തംഗം വി.പി ഷാനിബ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്തംഗം എ. കൃഷ്ണകുമാർ, പഞ്ചായത്തംഗം പത്തിൽ അലി, പ്രിൻസിപ്പാൾ കെ. ഷെൽജ, സി.ഡി.എസ് ചെയർപേഴ്സൺ എ. സുജിത, സി.കെ ഹരിദാസ് എന്നിവർ പങ്കെടുത്തു.