അടയ്ക്കാപുത്തൂർ ശബരി സ്കൂളിൽ സമ്മോഹനം നടത്തി.

  1. Home
  2. MORE NEWS

അടയ്ക്കാപുത്തൂർ ശബരി സ്കൂളിൽ സമ്മോഹനം നടത്തി.

അടയ്ക്കാപുത്തൂരിൽ സമ്മോഹനം നടത്തി.


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ വാർഷികാഘോഷം, ഗുരുവന്ദനം, 
സ്കുളിലെ പ്രധാനാധ്യാപിക കെ ഹരിപ്രഭ, മുൻ പ്രധാനാധ്യാപകൻ എം പ്രശാന്ത് , ഹിന്ദി അധ്യാപകനും  അധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ അജിത് എന്നിവർക്ക് നൽകുന്ന
യാത്രയയപ്പ് സമ്മേളനം , സ്കൂൾ മാനേജ്മെൻറ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ സൈക്കിൾ വിതരണം എന്നിവ
സമ്മോഹനം  എന്ന പേരിൽ  വിദ്യാലയത്തിൽ വെച്ച് നടത്തി.
തൃക്കടീരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി ലതികയുടെ അധ്യക്ഷതയിൽ ഷൊർണ്ണൂർ എം.എൽ.എ  പി. മമ്മിക്കുട്ടി യാത്രയയപ്പ് സമ്മേളനത്തിന്റെയും
പാലക്കാട്
ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശ്രീധരൻ  വാർഷികാഘോഷത്തിന്റെയും
ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു.അടയ്ക്കാപുത്തൂരിൽ സമ്മോഹനം നടത്തി. വിദ്യാലയത്തിലെ മുൻകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം
വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ സെെക്കിൾ വിതരണോദ്ഘാടനം എന്നിവ
ശബരി ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ   പി ശ്രീകുമാർ നിർവ്വഹിച്ചു.
വിരമിക്കുന്ന അധ്യാപകർക്കും മറ്റു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെൻറ് സ്റ്റാഫ് വിവിധ വ്യക്തികൾ പൂർവ്വ വിദ്യാർത്ഥികൾ ക്ലബുകൾ എന്നിവർ നൽകുന്ന പുരസ്ക്കാരവിതരണോദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഒറ്റപ്പാലം എം എൽ എ യുമായ അഡ്വ.കെ പ്രേംകുമാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ കെ പ്രേമ, കെ.സി ശങ്കരൻ, പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ, എം പി .ടി .എ പ്രസിഡണ്ട് സുദേഷ്ണ , ശബരി ട്രസ്റ്റ് സ്ക്കൂൾസ് അഡ്മിനിസ്ട്രേറ്റർ ബാലചന്ദ്രൻ , കെ.ടി ഉണ്ണികൃഷ്ണൻ , സ്വാമിനാഥൻ, മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. പ്രിൻസിപ്പൽ ടി ഹരിദാസൻ സ്വാഗതവും സ്ക്കൂൾ പ്രവർത്തന റിപ്പോർട്ടും കെ.കെ വേണുഗോപാൽ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിന്നു