ഐ.സി.പി. സ്മാരക ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു

  1. Home
  2. MORE NEWS

ഐ.സി.പി. സ്മാരക ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു

ഐ.സി.പി. സ്മാരക ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. :-


ചളവറ. സ്വാതന്ത്യ സമര സേനാനിയും ഇടതുപക്ഷ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ചളവറ ഗ്രാമ പഞ്ചായത്തിന്റെ ദീർഘകാലം പ്രസിഡന്റുമായിരുന്ന സ. ഐ സി.പിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഐ.സി.പി. സ്മാരക ഗ്രന്ഥശാല ചളവറ തെക്കരപ്പാറയിൽ പ്രവർത്തനമാരംഭിച്ചു. ഐ.സി.പി. യുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന സ. കൃഷ്ണപ്പിള്ളയുടെ സ്മരണ ദിനമായ ആഗസ്റ്റ് 19 ന് ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിൽ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇ. ചന്ദ്രബാബു പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഒറ്റപ്പാലം താലുക്ക് ലൈബ്രററി കൗൺസിൽ നിർവ്വാഹകസമിതി അംഗം സുഭാഷ് കുമാർ തോടയം ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാലയുടെ പ്രസിഡന്റ് കെ.വേണുഗോപാലൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  പി.കെ. ജയപ്രകാശ്, എം.പി. ബാലൻ , ഐ.സി.പി.യുടെ പുത്രൻ നാരായണൻ എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാലയുടെ സെക്രട്ടറി പി.കെ. അനിൽകുമാർ സ്വാഗതവും എൻ.വിപിൻ നന്ദിയും പറഞ്ഞു.