അങ്ങാടിപ്പുറം -വളാഞ്ചേരി റൂട്ടിൽ കുതിര പാലത്തിന് സമീപം തകർന്ന സൈഡ് ഭിത്തി ഉടൻ പുനർ നിർമിക്കുക. വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

അങ്ങാടിപ്പുറം - വളാഞ്ചേരി ol auറൂട്ടിൽ കുതിര പാലത്തിന് അടുത്ത് റോഡിന്റെ സൈഡ് ഭിത്തി തകർന്നത് വാഹന യാത്രക്കാർക്കും, കാൽ നടയാത്രക്കാർക്കും ഭീഷണിയായി മാറുന്നു. ഏറെ കാലത്തിന് ശേഷം വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി യുടെ നിരന്തര ഇടപെടൽ കൊണ്ട് ഇപ്പോൾ നവീകരണം നടന്ന റോഡാണ് അങ്ങാടിപ്പുറം -വളാ ഞ്ചേരി റോഡ്. എം. ഇ. എസ്, മെഡിക്കൽ കോളേജ് അടക്കമുള്ള ഹോസ്പിറ്റലിലെക്ക്‌ ജീവൻ രക്ഷാ വാഹനങ്ങൾ അടക്കം ഇടതടവില്ലാതെ പോകുന്ന ഈ റൂട്ടിൽ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുത്ത്‌ കഴിഞ്ഞാൽ വാഹനം സമീപത്തുള്ള വയലിൽ വീഴുന്ന അവസ്ഥയാണ് ഉള്ളത്.അങ്ങാടിപ്പുറം -വളാഞ്ചേരി റൂട്ടിൽ കുതിര പാലത്തിന്  സമീപം തകർന്ന സൈഡ് ഭിത്തി ഉടൻ പുനർ നിർമിക്കുക. വെൽഫെയർ പാർട്ടി വലിയ ഒരു ദുരന്തത്തിന് കാത്ത്‌ നിൽക്കാതെ അധികാരികളുടെ ഭാഗത്ത്‌ നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ്  തുടങ്ങിയവർ സ്ഥലം സന്ദർശിച്ചതിനുശേഷം ആവശ്യപ്പെട്ടു.