ജാതി സെന്‍സസ് നടപ്പിലാക്കേണ്ടത് അനിവാര്യം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

  1. Home
  2. MORE NEWS

ജാതി സെന്‍സസ് നടപ്പിലാക്കേണ്ടത് അനിവാര്യം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

Sd


ഒറ്റപ്പാലം: സാമുഹിക നീതി നടപ്പിലാകണമെങ്കില്‍ ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ഒറ്റപ്പാലത്ത് ഹോട്ടല്‍ ലെഗസിയില്‍ സംഘടിപ്പിച്ച എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാര്‍ ഗവണ്മെന്റിന് അത് ബോധ്യമായി. സവര്‍ണ്ണ മനോഭാവമുള്ള രാഷ്ട്രീയ  മുന്നണികള്‍ക്ക് അത് ബോധ്യപ്പെടില്ല. കേരളത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്നാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. 

സംഘപരിവാര്‍ ഫാഷിസം രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഇതിന് അറുതി വരുത്തുകയാണ് പാര്‍ട്ടിയുടെ ദൗത്യം. എസ്.ഡി.പി.ഐ രാജ്യത്തെ മുഖ്യ അധികാരശക്തിയാകുമെന്നും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് അത് ബോധ്യമായി വരുന്നുണ്ടെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള പ്രവര്‍ത്തകരാണ് പാര്‍ടിയുടെ മുതല്‍ക്കൂട്ട്. അതുകൊണ്ട് തന്നെ പൊതുസമൂഹം പാര്‍ട്ടിയെ അംഗീകരിക്കാന്‍ വിമുഖത കാട്ടില്ല.ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം , ജനറല്‍ സെക്രട്ടറി കെ.ടി. അലവി,ഷെരീഫ് പട്ടാമ്പി സംസാരിച്ചു.