നിത്യോപയോഗ സാധനങ്ങളുടേയും മറ്റു ആവശ്യസാധനങ്ങളുടേയും അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ വൻപരാജയം FITU*

  1. Home
  2. MORE NEWS

നിത്യോപയോഗ സാധനങ്ങളുടേയും മറ്റു ആവശ്യസാധനങ്ങളുടേയും അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ വൻപരാജയം ആണെന്നും ഭരണ പ്രതിപക്ഷ പാർട്ടികളും ട്രേഡ് യൂണിയനുകളും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന നിലപാട് അപഹാസ്യമാണെന്നും എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് എം എച്ച് മുഹമ്മദ്. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് എഫ് ഐ ടി യു ആലപ്പുഴ കലക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് ഐ ടി യു ജില്ലാപ്രസിഡന്റ് ഹസനുൽ ബന്ന അദ്ധ്യക്ഷം വഹിച്ചു വെൽഫെയർ പാർട്ടി ജില്ലാപ്രസിഡന്റ് നാസർ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി   മത്സ്യ തൊഴിലാളി  യൂണിയൻ സംസ്ഥാന പ്രസിഡന്റ് മോഹൻ സി മാവേലിക്കര വെൽഫെയർ പാർട്ടി ജില്ലാജനറൽ സെക്രട്ടറി വസന്തകുമാർ,    പ്രവാസിവെൽഫയർഫോറം സംസ്ഥാന കമ്മറ്റിയംഗം സി എസ് നസറുദ്ദീൻ  എഫ് ഐ ടി യു മുൻജില്ലാ പ്രസിഡന്റ് അയ്യൂബ് എന്നിവർ സംസാരിച്ചു.സനൽ മുഹമ്മദ്,നൗഷാദ് പടിപ്പുര,അൻഷാദ് അംമ്പഴ,നദീറ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധതെരുവ് എഫ് ഐ ടി യു ജില്ലാ വൈസ്പ്രസിഡന്റ് ഗോപാൽജി സ്വാഗതവും മുൻ ജില്ലാജനറൽസെക്രട്ടറി ഹാരിസ് നന്ദി പ്രകാശനവും നടത്തി.