മുസ്ലിം ലീഗ് അനങ്ങനടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോതകുർശ്ശി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം

അനങ്ങനടി : വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട്, മുസ്ലിം ലീഗ് അനങ്ങനടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോതകുർശ്ശി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡൻറ് മരക്കാർ മൗലവി മാരായമംഗലം ഉദ്ഘാടനം ചെയ്തു.
അനങ്ങനടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഷൊർണ്ണൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്
പി. ഉണ്ണീൻകുട്ടി , മണ്ഡലം സെക്രട്ടറിമാരായ ഹനീഫ കണ്ണേരി ,
കെ . മൊയ്തീൻ കോയ, അലിക്കുട്ടി. വി. പി, അനങ്ങനടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സി.പി വനജ, വാർഡ് മെമ്പർ കെ.സുലൈഖ എന്നിവർ പ്രസംഗിച്ചു.
തൃക്കടീരി പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ഷെഫീറലി , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നിഷാദ് .ടി, യൂത്ത് ലീഗ് ഭാരവാഹികളായ മുസ്തഫ പുലാക്കൽ, അൻഷാദ്.ടി , മുനീറുദ്ദീൻ . എ, എന്നിവർ നേതൃത്വം നൽകി.
തൃക്കടീരി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ഹംസ . ടി.എം സ്വാഗതവും മുസ്ലീം ലീഗ് അനങ്ങനടി പഞ്ചായത്ത് സെക്രട്ടറി ഇബ്രാഹിം മേനക്കം നന്ദിയും പറഞ്ഞു.