ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത വിലകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കൃഷ്ണൻ കുനിയിൽ

മലപ്പുറം:ഭരണിധികാരികൾ വൻ നികുതികൾ ചുമത്തി സൃഷ്ടിച്ചെടുത്ത വിലകയറ്റം ജനജീവിതം ദുരിത പൂർണമാക്കുകയാണന്നും . നികുതി നൽകുന്നതിനായി മാത്രം സാധാരണക്കാരൻ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ
വിലകയറ്റത്തിനെതിരെ
ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ- എഫ്ഐടിയു
മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മൽ സംഘടിപ്പിച്ച ഓണച്ചന്ത ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ- (എഫ്ഐടിയു) ജില്ലാ പ്രസിഡന്റ് റഷീദ ഖാജ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ
കാദർ അങ്ങാടിപ്പുറം,ആരിഫ് ചുണ്ടയിൽ,വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് നസീറ ബാനു, എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് അലവി,ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ-ജില്ലാ വൈസ് പ്രസിഡന്റ് മാരായ അബൂബക്കർ, ഷീബ വടക്കാങ്ങര,അഫ്സൽ മലപ്പുറം, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് പി പി മുഹമ്മദ്, സമീറ വടക്കാങ്ങര, അസ്മാബി, സെലീന, റഹ്മത്ത്, തുടങ്ങിയ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ടൈലറിംഗ് & ഗാർമെന്റ്
വർക്കേഴ്സ് യൂണിയൻ- (എഫ്ഐടിയു) ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ സ്വാഗതവും, ജില്ലാ ട്രഷറർ പിടി അബൂബക്കർ നന്ദിയും പറഞ്ഞു