ശബരിമലയിലും വൃക്ഷപ്രണാമം പ്രവർത്തനങ്ങളുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ.

  1. Home
  2. MORE NEWS

ശബരിമലയിലും വൃക്ഷപ്രണാമം പ്രവർത്തനങ്ങളുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ.

ശബരിമലയിലും വൃക്ഷപ്രണാമം പ്രവർത്തനങ്ങളുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ.


മുണ്ടൂർ തൂത സംസ്ഥാനപാതയ്ക്കായി  മുറിച്ചു മാറ്റേണ്ടിവരുന്ന  2400 ഓളം മരങ്ങളോടുള്ള പ്രായശ്ചിത്തമായി  പകരം മരങ്ങൾ നട്ട് സംരക്ഷിക്കുന്ന പ്രവർത്തനമായ വൃക്ഷ പ്രണാമം  പദ്ധതി ശബരിമലയിലേക്കും  വ്യാപിപ്പിച്ച്  തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. പ്രവർത്തനങ്ങളുടെ ഭാഗമായി പമ്പാതീരത്ത്  ഒരു കൃഷ്ണനാല്‍  തൈ നടുകയുണ്ടായി. സംഘടനയുടെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്തും, പമ്പാ തീരത്തും നട്ട് സംരക്ഷിച്ചുവരുന്ന  തൈകളുടെ തുടർപരിചരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 2021 നവംബർ ഒന്നിന്  ആരംഭിച്ച വൃക്ഷ പ്രണാമം പദ്ധതിയിലൂടെ  സംസ്ഥാന വ്യാപകമായി  11000 ത്തോളം തൈകൾ ആണ് സംഘടനയുടെ നേതൃത്വത്തിൽ  ഇതുവരെ നട്ടുപിടിപ്പിക്കാൻ ആയത്. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനറും  വനമിത്ര അവാർഡ് ജേതാവുമായ എൻ. അച്യുതാനന്ദൻ,  പരിസ്ഥിതി പ്രവർത്തകരായ എം പി സുജിത്ത് , എൻ വിനയ് കുമാർ. എൻ. കാർത്തിക്, എൻ. പ്രവീൺ എന്നിവർ ഇന്ന് ശബരിമലയിൽ നടന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.