ജവാൻ റോഡിന്റെ ഉദ്ഘാടനവും,വാർഷിക പൊതുയോഗവും, കുടുംബ സംഗമവും

  1. Home
  2. MORE NEWS

ജവാൻ റോഡിന്റെ ഉദ്ഘാടനവും,വാർഷിക പൊതുയോഗവും, കുടുംബ സംഗമവും

ജവാൻ റോഡിന്റെ ഉദ്ഘാടനവും,വാർഷിക പൊതുയോഗവും, കുടുംബ സംഗമവും


പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുടെ ജവാൻ റോഡിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പി ഷാജി നിർവഹിച്ചു. യോഗത്തിൽ മേജർ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന സൈനികർ ആയിട്ടുള്ള ഹോണററി ക്യാപ്റ്റൻ രാമനുണ്ണി, വി വാസുദേവൻ നായർ, സേതുമാധവൻ, കോമളവല്ലി എന്നിവരെ ആദരിച്ചു. കേണൽ.പി. എം.ഹമീദ് മുഖ്യപ്രഭാഷണം നടത്തി.ജവാൻ റോഡിന്റെ ഉദ്ഘാടനവും,വാർഷിക പൊതുയോഗവും, കുടുംബ സംഗമവും
 എം ബാലകൃഷ്ണൻ നായർ, ലെഫ്റ്റനന്റ് ജനറൽ. ജി.എം.നായർ,മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ , വാർഡ് കൗൺസിലർ  തസ്ലീമ, കേണൽ മോഹനൻ,കേണൽ ബാലഗോപാലൻ,മേജർ ഗംഗാധരൻ നായർ,വർഗീസ് കാപ്പിൽ,പ്രഭാകരൻ,ഗോപിനാഥൻ,കെ സുകുമാരൻ, വി അനിൽകുമാർ, ടി.പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വീര മൃത്യു  വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തുകയും, വൺ റാങ്ക് വൺ പെൻഷൻ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പാക്കണം എന്നും പ്രമേയം അവതരിപ്പിച്ചു