എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു*

  1. Home
  2. MORE NEWS

എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു*

എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു*

എടത്തനാട്ടുകര: രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം  എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജിൽ  സമുചിതമായി ആഘോഷിച്ചു.

 കോളേജ് ഡയറക്ടർ റഷീദ് കൊടക്കാട്ട്  പതാകയുയർത്തി.  വി ഷൗക്കത്തലി അൻസാരി, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് ഐ അബ്ദുൽ ഹമീദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.  അധ്യാപകരായ മൻഷൂഖ് റഹ്‌മാൻ അൽ അസ്ഹരി, അബ്ദുൽ സലാം മാസ്റ്റർ, വിസ്‌ഡം സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹി റബീഹ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

വിസ്‌ഡം സ്റ്റുഡന്റ്സ് അൽ ഹിക്മ കോളേജ് യുണിറ്റിന് കീഴിൽ സ്വാതന്ത്ര്യദിന ക്വിസ്, ഫുട്ബോൾ ടൂർണ്ണമെന്റ് തുടങ്ങി  വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.