ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം. ജന ജാഗ്രതാ സദസ്സ് പെരിന്തൽമണ്ണയിൽ.* ഡോ: അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം എന്ന സന്ദേശവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച് ജന ജാഗ്രത സദസ്സുകളുടെ നിയോജക മണ്ഡലം തല പരിപാടി പെരിന്തൽമണ്ണയിൽ നാളെ (ചൊവ്വ) നടക്കും. മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ എംപി അബ്ദുസമദ് സമദാനി എംപി 4 മണിക്ക് പെരിന്തൽമണ്ണ ടൗണിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ജന സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പി പി അൻവർ സാദത്ത്, മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ ഭാരവാഹികളായ സലിം കുരുവമ്പലം, താമരത്ത് ഉസ്മാൻ ,കെ .ടി.അഷ്റഫ് ,മണ്ഡലം പ്രസിഡണ്ട് എ.കെ.നാസർ, സിക്രട്ടരി അഡ്വ.എസ് അബ്ദുസ്സലാം സംബന്ധിക്കും.