ഇൻസൈറ്റ് ഹാഫ് ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ തുടങ്ങി

പാലക്കാട്. സെപ്തംബര് 9, 10 തിയ്യതികളിൽ പാലക്കാട് ലയൺസ് സ്കൂളിൽ വച്ചു നടക്കുന്ന ഇൻസൈറ്റ് ഹൈക്കു അമേച്ചർ ലിറ്റില് ഫിലിം ഫെസ് റ്റി വലിലേക്കുള്ള ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു.
കാലത്ത് ഒന്പതുമണി മുതൽ വൈകീട്ട് ഏഴുമണി വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഒരു മിനുട്ടിൽ താഴെ ദൈർഘ്യമുള്ള മൈന്യൂട് വിഭാഗത്തിൽ പതിനൊന്നു ചിത്രങ്ങളും , അഞ്ചു മിനുറ്റിൽ താഴെയുള്ള ഹാഫ് വിഭാഗത്തിൽ മുപ്പതു ചിത്രങ്ങളുമാണ് യഥാക്രമം സിൽവർ സ്ക്രീൻ അവാർഡിനും ഗോൾഡൻ സ്ക്രീൻ അവാർഡിനുമായി മത്സരിക്കുന്നത്.
ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം അതാതു ചിത്രങ്ങളുടെ അണിയറ പ്രവർത്തകരുമായി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ മേളയുടെ മാത്രം പ്രത്യേകതയാണ്.
ഡെലിഗേറ്റ് രെജിസ്ട്രേഷൻ സൗജന്യമായി www.insightthecreativegroup.com എന്ന വെബ് സൈറ്റിലൂടെ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് മുൻപായി നടത്താവുന്നതാണ്.
ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി.എസ് . വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ ഡോൺ പാലത്തറ, എഡിറ്ററും ചലച്ചിത്രകാരിയുമായ ഫര്ഹാ ഖാതൂ ൺ എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്.
സെപ്റ്റംബര് പത്തിന് വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിൽ വിജയികളെ പ്രഖ്യാപിച്ചു സമ്മാനവിതരണം നടത്തുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9496094153 / 94474 08234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ