\u0D30\u0D7A\u0D1C\u0D40\u0D24\u0D4D\u0D24\u0D4D \u0D35\u0D27\u0D24\u0D4D\u0D24\u0D3F\u0D28\u0D4D‍\u0D31\u0D46 \u0D2A\u0D36\u0D4D\u0D1A\u0D3E\u0D24\u0D4D\u0D24\u0D32\u0D24\u0D4D\u0D24\u0D3F\u0D7D \u0D38\u0D02\u0D18\u0D2A\u0D30\u0D3F\u0D35\u0D3E\u0D7C \u0D28\u0D1F\u0D24\u0D4D\u0D24\u0D41\u0D28\u0D4D\u0D28 \u0D2E\u0D23\u0D4D\u0D21\u0D32 \u0D2F\u0D3E\u0D24\u0D4D\u0D30\u0D2F\u0D4D\u0D15\u0D4D\u0D15\u0D3F\u0D1F\u0D46 \u0D38\u0D02\u0D18\u0D7C\u0D37\u0D2E\u0D41\u0D23\u0D4D\u0D1F\u0D3E\u0D15\u0D41\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D07\u0D28\u0D4D‍\u0D31\u0D32\u0D3F\u0D1C\u0D28\u0D4D‍\u0D38\u0D4D \u0D2E\u0D41\u0D28\u0D4D\u0D28\u0D31\u0D3F\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D4D.

  1. Home
  2. MORE NEWS

രൺജീത്ത് വധത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.

രൺജീത്ത് വധത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.


രൺജീത്ത് വധത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ കുറിച്ചും കോടിയേരി പ്രതികരിച്ചു. ആര്‍.എസ്.എസും എസ്‍.ഡി.പി.ഐയും മത്സരിച്ച് കേരളത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ആര്‍.എസ്.എസുക്കാര്‍ ആയുധങ്ങളേന്തി പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

അതിനെതിരായി എസ്.ഡി.പി.ഐക്കാരും തയ്യാറെടുത്തു കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയുമുണ്ട്. സംസ്ഥാനത്ത് കലാപഭൂമിയാക്കാനാണ് ആർ.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും ശ്രമമെന്നും ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും കോടിയേരി ആഹ്വാനം ചെയ്തു. സർവ്വ ശക്തിയുമുപയോഗിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർക്കാർ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിലും കോടിയേരി മറുപടി നല്‍കി. മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. പൊലീസുകാരുടെ ഭാഗത്തു നിന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. വകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന ആവശ്യം സമ്മേളനത്തിലുയർന്നില്ലെന്നും കോടിയേരി അറിയിച്ചു.