അന്താരാഷ്ട്ര വയോജന ദിനം: ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു

  1. Home
  2. MORE NEWS

അന്താരാഷ്ട്ര വയോജന ദിനം: ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനം: ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു*


പാലക്കാട്‌. അന്താരാഷ്‌ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു. പാലക്കാട് മണ്ഡലത്തിലെ വോട്ടറായ 103 വയസുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ,  മലമ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ 101 വയസ് കഴിഞ്ഞ തേനാരി സ്വദേശി ദണ്ഡപാണി എന്നിവരെയാണ് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര പൊന്നാട അണിയിച്ചും ബഹുമാനപത്രം നൽകിയും ആദരിച്ചത്.
ഈ പ്രായത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനും രണ്ടുപേരും നൽകുന്ന സംഭാവനകളെ ജില്ലാ കലക്ടർ ആദരപൂർവ്വം സ്മരിച്ചു.

എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യുക എന്ന ശീലം ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് രണ്ടുപേരും അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി.എ ടോംസ്, വി. ഭവദാസ്, ജീവനക്കാരായ എസ്.  സുരേഷ് ഗോപി, കെ. ചന്ദ്രൻ എന്നിവർ  പങ്കെടുത്തു.