അന്താരാഷ്ട്ര യോഗ ദിനം.

വടക്കുംമുറി എ.എൽ.പി.സ്കൂളിലെ
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.
യോഗാചാര്യൻ പുതുവായിൽ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ പി.ജയൻ അധ്യക്ഷനായി.
ഹെൽത്ത് ക്ലബ്ബ് കോഡിനേറ്റർ പി.ശ്രീലക്ഷ്മി സ്വഗതവും ഹെൽത്ത് ക്ലബ് വളണ്ടിയർ കുമാരി.കെ. ശിഖ നന്ദിയും പറഞ്ഞു.
യോഗ പ്രദർശനത്തിലും പരിശീലനത്തിലും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.