ജാമിഅ: വഹബിയ്യ: പ്രചരണ യാത്ര തുടങ്ങി*

  1. Home
  2. MORE NEWS

ജാമിഅ: വഹബിയ്യ: പ്രചരണ യാത്ര തുടങ്ങി*

ജാമിഅ: വഹബിയ്യ: പ്രചരണ യാത്ര തുടങ്ങി*


മണ്ണാർക്കാട്: വണ്ടൂർ ജാമിഅ: വഹബിയ്യ:യുടെ 56-ാം വാർഷിക സനദ് ദാന സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി ആശിഖ് കൈപ്പറ്റ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ബൈക്ക് യാത്ര പാലക്കാട് ജില്ലയിൽ തുടങ്ങി.
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രഥമ പ്രസിഡൻ്റ് താഴക്കോട് കുഞ്ഞലവി മുസ്ലിയാരുടെ ഖബ്റ് സിയാറത്തോടെ തുടങ്ങിയ യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പാലക്കാട് -തൃശൂർ പര്യടനം കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് സിയാറത്തോടെ നാളെ സമാപിക്കും.
രാവിലെ പത്ത് മണിക്ക് സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര, കൺവീനർ ഖമറുദ്ദീൻ വഹബി ചെറുതുരുത്തി, പ്രചരണ വിഭാഗം മേധാവികളായ അബ്ദുല്ലവഹബി വല്ലപ്പുഴ, അമാനുല്ല വഹബി മണ്ണാർക്കാട് ഇബ്റാഹീം വഹബി ചെർപ്പുളശ്ശേരി, അബൂബക്കർ വഹബി കുമരംപുത്തൂർ തുടങ്ങിയവർ സ്വീകരിച്ചു.ഉണ്ണീൻകുട്ടി മുസ്ലിയാർ കുമരംപുത്തൂർ സിയാറത്തിനു നേതൃത്വം നൽകി.ഇന്നത്തെ യാത്ര  പട്ടാമ്പിയിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗമായിരുന്ന മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ഖബ്റ് സിയാറത്തോടെ സമാപിക്കും.  കളപ്പുള്ളിയിൽ കൈത്തക്കര മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാരുടെ ഖബ്റ് സിയാറത്തോടെ നാളത്തെ യാത്ര ആരംഭിക്കും