പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പബ്ലിക് സ്പേസ് ക്ലീനിങ് ചലഞ്ചിൽ പങ്കാളികളാകാം

  1. Home
  2. MORE NEWS

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പബ്ലിക് സ്പേസ് ക്ലീനിങ് ചലഞ്ചിൽ പങ്കാളികളാകാം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പബ്ലിക് സ്പേസ് ക്ലീനിങ് ചലഞ്ചിൽ പങ്കാളികളാകാം

പാലക്കാട് . മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റേയും ജില്ല ക്യാംപയ്ൻ സെക്രട്ടറിയേറ്റിൻ്റേയും ആഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക ലക്ഷ്യമിട്ട് പബ്ലിക് സ്പേസ് ക്ലീനിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. ക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, വായനശാലകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പരിസ്ഥിതി ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് ചലഞ്ചിൽ പങ്കാളികളാകാം. പങ്കെടുക്കുന്നവർ രണ്ട് പൊതു ഇടങ്ങൾ കണ്ടെത്തി സാർവ്വദേശീയ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പ്രസ്തുത സ്ഥലങ്ങൾ വൃത്തിയാക്കി പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുകയാണ് വേണ്ടത്.  ചലഞ്ചിൽ പങ്കാളികളാകാൻ തയ്യാറുള്ളവർ 9947963563 ൽ ഓരോരുത്തരും കണ്ടെത്തുന്ന സ്ഥലവും സ്ഥലം സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ് ചെയ്യേണ്ടതാണ്.