ജു ജിത്സു സംസ്ഥാന ചാമ്പ്യൻഷിപ്പ് എം.ടി.ഐ സ്കൂളിന് മികച്ച നേട്ടം

  1. Home
  2. MORE NEWS

ജു ജിത്സു സംസ്ഥാന ചാമ്പ്യൻഷിപ്പ് എം.ടി.ഐ സ്കൂളിന് മികച്ച നേട്ടം

ജിത്സു സംസ്ഥാന ചാമ്പ്യൻഷിപ്പ് എം.ടി.ഐ സ്കൂളിന് മികച്ച നേട്ടം


ചെർപ്പുളശ്ശേരി/പൊട്ടച്ചിറ : കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന ജു ജിത് സു ചാമ്പ്യൻഷിപ്പിൽ പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിന് മികച്ച വിജയം. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 16 ഗോൾഡ്, 11 വെള്ളി, 2 വെങ്കലം എന്നിവയുടെ നേട്ടമാണ് എം.ടി.ഐ നേടിയത്. വിജയികൾ അടുത്ത ജനുവരിയിൽ കാശ്മീരിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. മുഹമ്മദലി ഐ.എസ്.കെ യാണ് മുഖ്യ പരിശീലകൻ. സ്കൂളിൽ വെച്ച് നടന്ന അനുമോദന പരിപാടി സ്കൂൾ സെക്രട്ടറി അഡ്വ. മുഹമ്മദലി മാറ്റാം തടം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എം. അബ്ദുൽ ജബ്ബാർ അധ്യക്ഷനായി. പ്രിൻസിപ്പൽ പി.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ. ലതിക നന്ദിയും പറഞ്ഞു.