കലോൽസവ വേദികൾ കലയുടെ അനുഭവങ്ങൾ നൽകുന്ന ഇടങ്ങളാണ്

  1. Home
  2. MORE NEWS

കലോൽസവ വേദികൾ കലയുടെ അനുഭവങ്ങൾ നൽകുന്ന ഇടങ്ങളാണ്

കലോൽസവ വേദികൾ കലയുടെ അനുഭവങ്ങൾ നൽകുന്ന ഇടങ്ങളാണ്


ലക്കിടി : സ്ക്കൂൾ വിദ്യാർത്ഥി ജീവിതം തൊട്ടേ കലോൽസവ വേദികൾ കലയുടെ അനുഭവങ്ങൾ നൽകുന്ന ഇടങ്ങളാണ് എന്ന് തുള്ളൽ കലാശ്രീ കുഞ്ചൻ സ്മാരകം രാജേഷ്. ലക്കിടി - പേരൂർ ഗ്രാമപഞ്ചായത്തിലെ    നെല്ലിക്കുറിശ്ശി ഗവ.ഹൈസ്കൂളിലെ കലോത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം

. സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നിടത്ത് കലാ കായിക രംഗത്തെ നാളയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നത് സ്ക്കൂൾ കലോൽസ വേദികളാണെന്നും   അദ്ദേഹം കൂട്ടി ചേർത്തു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ  കുമാരിദേവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ശിവദാസൻ പിടിഎ വൈസ്പ്രസിഡണ്ട് ശ്രീ.എകെ.പ്രഭാഷ് എന്നിവർ സംസാരിച്ചു.