\u0D0E\u0D32\u0D4D\u0D32\u0D3E \u0D2E\u0D3E\u0D2B\u0D3F\u0D2F \u0D2A\u0D2C\u0D4D\u0D2C\u0D41\u0D15\u0D33\u0D41\u0D02 \u0D06\u0D30\u0D4D\u0D2F\u0D28\u0D4D \u0D2A\u0D3F\u0D28\u0D4D\u0D24\u0D41\u0D23\u0D2F\u0D41\u0D2E\u0D3E\u0D2F\u0D3F \u0D35\u0D28\u0D4D\u0D28\u0D3F\u0D1F\u0D4D\u0D1F\u0D41\u0D23\u0D4D\u0D1F\u0D46\u0D28\u0D4D\u0D28\u0D4D \u0D15\u0D19\u0D4D\u0D15\u0D23

  1. Home
  2. MORE NEWS

എല്ലാ മാഫിയ പബ്ബുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ടെന്ന് കങ്കണ

മുംബൈ : ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ ലഹരിമരുന്ന് വിഷയം വീണ്ടും ചർച്ചയാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. നടൻ ഹൃത്വിക് റോഷനും ആര്യന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയാണ് കങ്കണ രം​ഗത്തെത്തിയത്. ''എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു'', എന്നാണ് കങ്കണ കുറിച്ചത്.  കഴിഞ്ഞ ദിവസമാണ് ഹൃത്വിക് റോഷന്‍, ആര്യന് തുറന്ന കത്തെഴുതിയത്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനുമാണ് ഹൃത്വിക് കത്തില്‍ പറയുന്നത്.  അതേസമയം, ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും. കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.


മുംബൈ : ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ ലഹരിമരുന്ന് വിഷയം വീണ്ടും ചർച്ചയാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. നടൻ ഹൃത്വിക് റോഷനും ആര്യന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയാണ് കങ്കണ രം​ഗത്തെത്തിയത്. ''എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു'', എന്നാണ് കങ്കണ കുറിച്ചത്.കഴിഞ്ഞ ദിവസമാണ് ഹൃത്വിക് റോഷന്‍, ആര്യന് തുറന്ന കത്തെഴുതിയത്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനുമാണ് ഹൃത്വിക് കത്തില്‍ പറയുന്നത്.അതേസമയം, ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും. കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.