കാറൽമണ്ണ രാജന് അന്ത്യോദയ അന്ന യോജന കാർഡ് വീട്ടിലെത്തും*

  1. Home
  2. MORE NEWS

കാറൽമണ്ണ രാജന് അന്ത്യോദയ അന്ന യോജന കാർഡ് വീട്ടിലെത്തും*

രാജന് അന്ത്യോദയ അന്ന യോജന കാർഡ് വീട്ടിലെത്തും*


കാറൽമണ്ണ പുതുവായിൽ പി. രാജന് അന്ത്യോദയ അന്ന യോജന കാർഡ് വീട്ടിലെത്തും. കരുതലും കൈത്താങ്ങും ഒറ്റപ്പാലം പരാതി പരിഹാര അദാലത്തിലൂടെയാണ് ഇവർക്ക് കാർഡ് ലഭ്യമാക്കിയത്. അന്ധനായ രാജൻ കഴിഞ്ഞ അഞ്ച് വർഷമായി പക്ഷാഘാതം മൂലം കിടപ്പിലാണ്. മക്കളിലാത്ത രാജനും ഭാര്യയും ക്ഷേമ പെൻഷൻ കൊണ്ടാണ് ജീവിച്ചിക്കുന്നത്. കടപ്പുരോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കേണ്ടതിനാൽ ഭാര്യയ്ക്കും ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയാണ്. അതിദരിദ്ര ലിസ്റ്റിൽ  ഉൾപ്പെട്ട ഇവർക്ക് എ.എ.വൈ ലിസ്റ്റിലേക്ക് മാറ്റിയ കാർഡ് റേഷൻ കട മുഖേന കൈമാറും.