കേരള ബാങ്കിന്റെ വായ്പാ പദ്ധതികൾക്ക് സ്വീകാര്യതയേറെ...എൽസി ടീച്ചർ

  1. Home
  2. MORE NEWS

കേരള ബാങ്കിന്റെ വായ്പാ പദ്ധതികൾക്ക് സ്വീകാര്യതയേറെ...എൽസി ടീച്ചർ

*കേരള ബാങ്കിന്റെ വായ്പാ പദ്ധതികൾക്ക് സ്വീകാര്യതയേറെ...* ... എൽസി ടീച്ചർ


മഞ്ചേരി. കേരള ബാങ്കിന്റെ വായ്പാ പദ്ധതികൾ ജനങ്ങൾക്ക്  സഹായകരമാണെന്ന് മഞ്ചേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ  എൽസി ടീച്ചർ പറഞ്ഞു.
കേരള ബാങ്കിന്റെ മഞ്ചേരി പ്രധാന ശാഖയും മഞ്ചേരി സായാഹ്നശാഖയും സംയുക്തമായി നടത്തിയ വായ്പാ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സംരംഭക വായ്പകളും ദീർഘകാല കാർഷിക വായ്പകളും വനിതകൾക്കുള്ള വായ്പകളും , പ്രവാസ ജീവിതത്തിൽ നിന്നും തിരികെ എത്തിയവർക്കുള്ള വായ്പകളും ഒട്ടേറെപേർക്ക് ഉപകാരപ്രദമാണെന്നും എൽസി ടീച്ചർ അഭിപ്രായപ്പെട്ടു. *കേരള ബാങ്കിന്റെ വായ്പാ പദ്ധതികൾക്ക് സ്വീകാര്യതയേറെ...* ... എൽസി ടീച്ചർ

മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പ്രവാസി ഭദ്രത, പ്രവാസി കിരൺ വായ്പാ മേളക്ക് ശേഷം, കേരള ബാങ്കിന്റെ നാൽപതിലേറെ വായ്പാ പദ്ധതികൾ അവതരിപ്പിച്ചു കൊണ്ടുള്ള വായ്പാ മേള മലപ്പുറം ജില്ലയിൽ
പ്രാദേശിക തലത്തിൽ
നടത്തുന്നതിന് നിശ്ചയിച്ചിരുന്നു. അതുപ്രകാരമുള്ള ആദ്യത്തെ വായ്പാ മേളയാണ് മഞ്ചേരി നടത്തിയത്.

കേരള ബാങ്ക് പാലക്കാട് മേഖലാ ജനറൽ മാനേജർ ഷിബു എം .പി സ്വാഗതം പറഞ്ഞ ചടങ്ങിൽ
കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

മഞ്ചേരി മുനിസിപ്പൽ കൗൺസിലർമാരായ സറീന ജവഹർ, അഡ്വ. പ്രേമ . വി.കെ , കേരള ബാങ്ക് മലപ്പുറം സ്പെഷ്യൽ ഓഫീസർ ബാലഗോപാലൻ .കെ,
ഡപ്യൂട്ടി ജനറൽ മാനേജർ  ശ്രീധരൻ. പി എന്നിവർ സംസാരിച്ചു.

മഞ്ചേരി വ്യവസായ ഭവൻ ഹാളിൽ നടന്ന വായ്പാ മേളയിൽ കൃഷിഓഫീസർ ടി. രാജ്കുമാർ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

പത്തു പേർക്ക് പ്രവാസി ഭദ്രത വായ്പ, വനിത പ്ലസ് വായ്പ, ഓവർ ഡ്രാഫ്റ്റ്, വസ്തു ജാമ്യ വായ്പ, സംവിധ പ്ലസ് എന്നീ വായ്പകളുടെ അനുവാദപത്രം വിതരണം ചെയ്തു.

വിജയൻ . പി അസിസ്റ്റന്റ് ജനറൽ മാനേജർ , സുനിൽ . കെ .എ .ഏരിയാ മാനേജർ , വിജയലക്ഷ്മി. പി മഞ്ചേരി പ്രധാന ശാഖാ മാനേജർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മഞ്ചേരി സായ്ഹ്ന ശാഖാ മാനേജർ സേതു . ഇ. വി ചടങ്ങിന് നന്ദി പറഞ്ഞു.