കേരള മ്യൂറല്‍ പെയ്‌ന്റേഴ്‌സ് ക്യാമ്പ്

  1. Home
  2. MORE NEWS

കേരള മ്യൂറല്‍ പെയ്‌ന്റേഴ്‌സ് ക്യാമ്പ്

കേരള ലളിതകലാ അക്കാദമി


കേരള ലളിതകലാ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി 2022 ജനുവരി 20 മുതല്‍ 29 വരെ വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിക്കുന്ന കേരള മ്യൂറല്‍ പെയിന്റേഴ്‌സ് ക്യാമ്പിന്റെ ഉദ്ഘാടനം 20 ന് രാവിലെ 11 മണിക്ക് അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് നിര്‍വ്വഹിക്കും. ഡി.സി ഫൗണ്ടേഷന്‍ സി.ഇ.ഒ. രവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ സ്വാഗതം പറയും. 20 കലാകൃത്തുക്കളാണ് പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുന്നത്. അജിതന്‍ പുതുമന, അപര്‍ണ്ണ സി.എസ്, ആതിര  കെ.ബി, ബബീഷ് അനേല, ബസന്ത് പെരിങ്ങോട്, ജിന്റോ വി.ജെ, കലാമണ്ഡലം ബിന്ദുലേഖ, കൃഷ്ണന്‍ മല്ലിശ്ശേരി എം, നളിന്‍ബാബു, പ്രിന്‍സ് തോന്നക്കല്‍, സദാനന്ദന്‍ പി. കെ, സജിനി എം, സാജു തുരുത്തില്‍, ശശി കോതച്ചിറ, ശ്രീജിത്ത് വെള്ളോറ, ശ്രീകുമാര്‍ കെ, സുരേഷ് കെ. നായര്‍, സുരേഷ് കുന്നുമ്മല്‍, സുരേഷ് മുതുകുളം, വിഷ്ണു വിക്രം എന്നീ കലാകൃത്തുക്കള്‍ പങ്കെടുക്കും.