കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പദയാത്ര ചെർപ്പുളശ്ശേരിയിൽ

  1. Home
  2. MORE NEWS

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പദയാത്ര ചെർപ്പുളശ്ശേരിയിൽ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പദയാത്ര


ചെർപ്പുളശേരി: "ശാസ്ത്രം ജന നന്മക്ക് , ശാസ്ത്രം നവ കേരളത്തിന് "  എന്ന മുദ്രവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച "കേരള പദയാത്ര" പാലക്കാട് ജില്ലയിൽ പ്രവേശിച്ചു പര്യടനം ആരംഭിച്ചു. എ മുഹമ്മദ് ജാഥാ ക്യാപ്റ്റനും ബി രമേഷ് വൈസ് ക്യാപ്റ്റനുമായ പദയാത്രയെ തൂതയിൽ വെച്ച് പി മമ്മിക്കുട്ടി എംഎൽഎ , ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബിനുമോൾ എന്നിവർ നെൽ കതിർ നൽകി സ്വീകരിച്ചു. സുനിത ജോസഫ് അധ്യക്ഷയായി. കെടി പ്രമീള, മാനേജർ രമേഷ് കുമാർ, ജോജി കൂട്ടുമ്മേൽ, കെബി രാജാനന്ദ്, എൻ ശാന്തകുമാരി, കൃഷ്ണൻ കുട്ടി ശ്രീകൃഷ്ണപുറം എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പദയാത്ര
ചെർപ്പുളശേരിയിൽ പി രാമചന്ദ്രൻ അധ്യക്ഷയായി. കെ ശ്രീനിവാസൻ, ടികെ നാരായണദാസ്, കെ നന്ദകുമാർ, പി വിഷ്ണു, കെപി മോഹനൻ, കെഎം ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ദേശീയ ശാസ്ത്ര ദിനമായ 28ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പദയാത്ര  ശനിയാഴ്ച്ച പേങ്ങാട്ടിരി, കയിലിയാട്, കുളപ്പുള്ളി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഷൊർണൂരിൽ സമാപിക്കും.