കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ

കൽപ്പറ്റ - സംസ്ഥാനത്തെ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ കൽപ്പറ്റ വൈറ്റ് ഹൗസ് മാർക്കറ്റിംഗ് ഉടമ പി.ആബിദിന് മെമ്പർഷിപ്പ് നൽകി വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് ബാബു തോട്ടുങ്കര, സംസ്ഥാന സെക്രട്ടറി പി.പ്രദീപ് കുമാർ, പി.പ്രസന്നകുമാർ, എം.എസ്.വിശ്വനാഥൻ, ഏ.ടി.പ്രസാദ് കുമാർ, പി.കെ.സിദ്ധീഖ് പങ്കെടുത്തു.