കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം

  1. Home
  2. MORE NEWS

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം

കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ നിന്നും ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് 33.48 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശ  രേഖകള്‍ കൈമാറിയിട്ടുള്ള ഭൂ ഉടമകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാകാത്ത കേസിലെ നഷ്ടപരിഹാര തുക ബന്ധപ്പെട്ട അതോറിറ്റിയില്‍ കെട്ടിവെച്ച് ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറും.

ഇത് വരെ രേഖകള്‍ ഹാജരാക്കാത്ത ഭൂവുടമകള്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ആധാരങ്ങളും  അനുബന്ധ രേഖകളും  സ്‌പെഷ്യല്‍ തഹസില്‍ദാറുടെ (കിന്‍ഫ്ര) ഓഫീസില്‍ നല്‍കണമെന്ന്  സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ കെ.ബി.ഐ. സി) അറിയിച്ചു.