കോവിഡ് വ്യാപനം; മദ്യശാലകൾ അടയ്ക്കും

കൊച്ചിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും പൂർണമായും അടച്ചുപൂട്ടണമെന്ന് ഇന്നലെ ചേർന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ലാ യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന യോഗം സമിതി ചെയർമാൻ ജസ്റ്റിസ് പി. കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ അധ്യക്ഷനായി. ഫാ. ജോർജ് നേരേവീട്ടിൽ, പ്രൊഫ. കെ. കെ. കൃഷ്ണൻ, കെ. എ. പൗലോസ്, ഷൈബി പാപ്പച്ചൻ, സിസ്റ്റർ റോസ്മിൻ എന്നിവർ സംസാരിച്ചു.