പെരിന്തൽമണ്ണ, വളാഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി, ബസ് സർവീസ് പുനരാരമ്പിക്കണം; വെൽഫെയർ പാർട്ടി. '

അങ്ങാടിപ്പുറം. കോവിഡ് കാലത്ത് നിർത്തി വെച്ച പെരിന്തൽമണ്ണ.. വളാഞ്ചേരി റൂട്ടിലെ കെ എസ് ആർ ടി സി ബസ് സർവീസ് ഉടൻ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി എംഎൽഎമാർക്ക് പരാതി നൽകി. പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിൽ അനുഭവപ്പെടുന്ന യാത്ര ദുരിതം ഇരട്ടി യാകുന്നു.
കോവിഡ് കാലത്തു നിർത്തി വെച്ചതാണ് ഈ സർവീസ്. ഗവൻ മെന്റ് എയ്ഡഡ് ,അൺ. എയ്ഡഡ് മേഖലയിലായി നിരവധി വിദ്യാഅഭ്യസ സ്ഥാപ ങ്ങളും ,മെഡിക്കൽ കോളേജും ഉള്ള ഈ റൂട്ടിൽ കോവിഡ്ന് ശേഷം പ്രൈവറ്റ് ബസുകൾ കുറഞ്ഞതും യാത്ര ദുരിതം ഇരട്ടിയാക്കുന്നു. ആയതിനാൽ ഈ മേഖലയിൽ ജനം അനുഭവിക്കുന്ന പ്രയാസങ്ങൾ ഇല്ലാതെ ആക്കാൻ പെരിന്തൽമണ്ണ മണ്ഡലത്തിലെയും ,മങ്കട മണ്ഡലത്തിലെയും എം.എൽ.എ.മാർ ഇടപെടണം എന്ന് വെൽഫെയർ പാർട്ടി പരാതിയിൽ ആവശ്യപ്പെട്ടു.
മുൻപ് കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർക്ക് വെൽഫെയർ പാർട്ടി പരാതി നൽകിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യ ത്തിലാണ് മങ്കട മണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലിക്കും പെരിന്തൽമണ്ണ മണ്ഡലം എംഎൽഎ നജീബ് കാന്തപുരത്തിനും പരാതി നൽകിയത്.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈദാലി വലമ്പൂർ, ശിഹാബ് തിരൂർക്കാട്, ഫസൽ പേരൂക്കാടൻ , ഇബ്രാഹിം കക്കാട്ടിൽ, ഷാനവാസ് അങ്ങാടിപ്പുറം. തുടങ്ങിയ നേതാക്കൾ എംഎൽഎ ഓഫീസികളിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്..