\u0D15\u0D46.\u0D0E\u0D38\u0D4D.\u0D0E\u0D38\u0D4D.\u0D2A\u0D3F.\u0D0E \u0D28\u0D3F\u0D2F\u0D4B\u0D1C\u0D15\u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D38\u0D2E\u0D4D\u0D2E\u0D47\u0D33\u0D28\u0D02 \u0D35\u0D3F\u0D1C\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D24\u0D40\u0D30\u0D41\u0D2E\u0D3E\u0D28\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു


ചെർപ്പുളശ്ശേരി:  ഡിസംബർ 5 ന് കുളപ്പുള്ളിയിൽ വെച്ച് നടക്കുന്ന കെ.എസ്.എസ്.പി.എ ഷൊർണൂർ നിയോജക മണ്ഡലം വാർഷികസമ്മേളനം വിജയിപ്പിക്കുന്നതിനും, പരമാവധി അംഗങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനും ,14/11/2021 ന് ചെർപ്പുളശ്ശേരിയിൽ വച്ച് ചേർന്ന കെ.എസ്.എസ്.പി.എ ചെർപ്പുളശ്ശേരി മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ , അടുത്തവർഷം സംഘടന നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ മണ്ഡലം സെക്രട്ടറി എം. അനിൽകുമാർ അവതരിപ്പിച്ചു. സംഘടനാപ്രവർത്തനം മണ്ഡലത്തിൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. എം.ആർ .അരുൺ ,സി.എം.കൃഷ്ണപ്രഭ ,കെ.സുരേഷ് എന്നിവർ സംസാരിച്ചു.