കെ.എസ്.എസ്.പി.യു* *കുടുംബമേള സംഘടിപ്പിച്ചു*.

ചെർപ്പുളശ്ശേരി. കെ.എസ്.എസ്.പി.യു നെല്ലായ പഞ്ചായത്ത് യൂണിറ്റ് കുടുബമേള ഇരുമ്പാലശേരി എ.യു.പി സ്ക്കൂളിൽ ഗ്രന്ഥകർത്താവും കേരള കലാമണ്ഡലം ഡീനുമായ കെ.ബി. രാജാനന്ദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ് എ ഗോപാലകൃഷ്ണൻ അധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് സെക്ടറി കെ.എം ഉണ്ണികൃഷ്ണൻ , ബ്ലോക്ക് ട്രഷറർ എ എസ് വിജയൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ബാബു , ഡോ.കെ അജിത്, ഉണ്ണികൃഷ്ണൻ , പ്രതാപൻ , ലൈല എന്നിവർ സംസാരിച്ചു. എ ഉണ്ണികൃഷ്ണൻ നായർ നന്ദി പറഞ്ഞു.
മുതിർന്ന പെൻഷൻ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. പെൻഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ മേളക്ക് മാറ്റ് കൂട്ടി.