കുഞ്ചന്‍ ദിനാഘോഷം അഞ്ചിന് വെള്ളിയാഴ്ച

  1. Home
  2. MORE NEWS

കുഞ്ചന്‍ ദിനാഘോഷം അഞ്ചിന് വെള്ളിയാഴ്ച

കുഞ്ചന്‍ ദിനാഘോഷം അഞ്ചിന്


ലക്കിടി കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തില്‍ കുഞ്ചന്‍ ദിനാഘോഷം മെയ് അഞ്ചിന് നടക്കും. രാവിലെ പത്തിന് അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ കെ. ജയദേവന്‍ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം എം. രാമകൃഷ്ണന്‍, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തംഗം കെ. ശ്രീവത്സന്‍, കുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി എന്‍.എം. നാരായണന്‍ നമ്പൂതിരി, അംഗം ഐ.എം. സതീശന്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഈ വര്‍ഷത്തെ കുഞ്ചന്‍ അവാര്‍ഡ് മുചുകുന്ന് പത്മനാഭന് അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ വിതരണം ചെയ്യും. തുടര്‍ന്ന് കലാപീഠം അധ്യാപകര്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് കിള്ളിക്കുറുശ്ശി മംഗലം അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ് നടക്കും. കുഞ്ചന്‍ സ്മാരക സമിതി അംഗങ്ങളായ ടി. മണികണ്ഠന്‍, മഞ്ഞളൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ ഒന്‍പതിന് എഴുത്താണി എഴുന്നള്ളിപ്പ്, കലാപീഠം വിദ്യാര്‍ത്ഥിനി ശ്വേതയുടെ ഓട്ടന്‍തുള്ളല്‍ അവതരണം എന്നിവയും ഉണ്ടാകും.