\u0D15\u0D46.\u0D35\u0D48.\u0D38\u0D3F \u0D35\u0D3F\u0D35\u0D30\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D28\u0D32\u0D4D‍\u0D15\u0D23\u0D02

  1. Home
  2. MORE NEWS

കെ.വൈ.സി വിവരങ്ങള്‍ നല്‍കണം

കെ.വൈ.സി വിവരങ്ങള്‍ നല്‍കണം


പാലക്കാട്‌ : ഇ.ടി.എസ്.ബി അക്കൗണ്ട് അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കെ.വൈ.സി സമര്‍പ്പിക്കാത്ത ഇ.ടി.എസ്.ബി അക്കൗണ്ട് ഉടമകള്‍ മൂന്ന് മാസത്തിനുള്ളില്‍ അതാത് ട്രഷറികളില്‍ കെ.വൈ.സി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകള്‍, നോമിനി എന്നിവ സംബന്ധിച്ച വിവരങ്ങളും എസ്.ബി ഫോം നമ്പര്‍ ഒന്നില്‍ രേഖപ്പെടുത്തി നോമിനേഷന്‍ നല്‍കണം. കെ.വൈ.സി സമര്‍പ്പിക്കാത്ത ഇ.ടി.എസ്.ബി അക്കൗണ്ടുകളില്‍ നിന്നും 2022 ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ മുഖേന പണം പിന്‍വലിക്കാനുള്ള സൗകര്യം നിര്‍ത്തലാക്കുമെന്നും ജില്ലാ ട്രഷറി ഓഫിസര്‍ അറിയിച്ചു.