\u0D28\u0D3F\u0D2F\u0D2E\u0D2A\u0D20\u0D28\u0D02 \u0D38\u0D4D‌\u0D15\u0D42\u0D7E \u0D2A\u0D3E\u0D20\u0D4D\u0D2F\u0D2A\u0D26\u0D4D\u0D27\u0D24\u0D3F\u0D2F\u0D3F\u0D7D \u0D09\u0D7E\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D23\u0D02; \u0D1C\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D38\u0D4D \u0D2C\u0D1A\u0D4D\u0D1A\u0D41 \u0D15\u0D41\u0D30\u0D4D\u0D2F\u0D7B \u0D24\u0D4B\u0D2E\u0D38\u0D4D.

  1. Home
  2. MORE NEWS

നിയമപഠനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്.

കോട്ടയത്ത് കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന കൊലപാതകമടക്കം പല നിയമലംഘനസംഭവങ്ങളും സൂചിപ്പിക്കുന്നത് സ്‌കൂളുകളിൽ നിയമപഠനം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ്.

കോട്ടയത്ത് കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന കൊലപാതകമടക്കം പല നിയമലംഘനസംഭവങ്ങളും സൂചിപ്പിക്കുന്നത് സ്‌കൂളുകളിൽ നിയമപഠനം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ്.


കോട്ടയം: നിയമപഠനം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്. 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ഒന്നരമാസം ദൈർഘ്യമുള്ള പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനം കളക്ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

കോട്ടയത്ത് കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന കൊലപാതകമടക്കം പല നിയമലംഘനസംഭവങ്ങളും സൂചിപ്പിക്കുന്നത് സ്‌കൂളുകളിൽ നിയമപഠനം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ്. പോക്‌സോ നിയമം, അഴിമതി നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, മോട്ടോർ വാഹന നിയമങ്ങൾ എന്നിവയടക്കം വിവിധ നിയമങ്ങൾ സ്‌കൂളുകളിൽ എന്തുകൊണ്ടാണ് പഠിപ്പിക്കാത്തത്, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത്. നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂൾ തലം മുതൽ വിദ്യാർഥികളെ ബോധവത്ക്കരിക്കണം. നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം അവർക്കു പകർന്നു നൽകണം. സ്വാതന്ത്ര്യത്തിന്റെ പൂർണാർത്ഥം മനസിലാക്കാൻ ഇത് ഉപകരിക്കും. നീതിക്കായുള്ള അവസരം ആർക്കും നിഷേധിക്കരുത്. നീതിക്കു വേണ്ടിയും വിവിധ ആവശ്യങ്ങൾക്കായും നമ്മുടെ മുമ്പിൽ വരുന്നവരോട് മര്യാദയോടെ പെരുമാറാനും ശാന്തമായി അവരെ കേൾക്കാനും ഉദ്യോഗസ്ഥരടക്കം എല്ലാവരും തയാറാകണം. മഹാത്മാഗാന്ധിയുടെ ദർശനങ്ങളും ഇതു ലക്ഷ്യമിടുന്നു. മര്യാദയോടെയുള്ള സമീപനങ്ങൾ നീതിക്കായുള്ള അവസരം നിഷേധിക്കൽ തടയും. ഇന്ത്യൻ ഭരണഘടനയുടെ സ്വപ്‌നമാണ് ദേശീയ ലീഗൽ സർവീസ് അതോറിറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന കൊലപാതകമടക്കം പല നിയമലംഘനസംഭവങ്ങളും സൂചിപ്പിക്കുന്നത് സ്‌കൂളുകളിൽ നിയമപഠനം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയാണ്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലും സ്വാതന്ത്ര്യം നാം ആഗ്രഹിച്ച പൂർണാർത്ഥത്തിലും ലക്ഷ്യത്തിലും എത്തിയോയെന്നു പരിശോധിക്കണമെന്നും മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ സമൂഹത്തെ മുന്നോട്ടു നയിക്കാൻ പ്രചോദനമേകുന്നതാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സമൂഹത്തിനും ജനങ്ങൾക്കും നിയമാവബോധം പകർന്നു കൊടുക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ കാമ്പയിന് കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയായി. ഡി.എൽ.എസ്.എ ചെയർമാനായ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സി. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബെന്നി കുര്യൻ, ഗവൺമെന്റ് പ്ലീഡർ അഡ്വ. വി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചുമതലയേറ്റശേഷം ജന്മനാട്ടിൽ പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്. നവംബർ 14 വരെ ജില്ലയിൽ നടക്കുന്ന കാമ്പയിനിൽ വിവിധ വകുപ്പുകൾ പങ്കാളിയാകും.