ഇടതു സർക്കാറിന്റെ നികുതി ഭീകരത. വെൽഫെയർ പാർട്ടി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  1. Home
  2. MORE NEWS

ഇടതു സർക്കാറിന്റെ നികുതി ഭീകരത. വെൽഫെയർ പാർട്ടി നിൽപ്പ് സമരം സംഘടിപ്പിച്ചു.

ഇടതു സർക്കാറിന്റെ നികുതി ഭീകരത. വെൽഫെയർ പാർട്ടി നിൽപ്പ് സമരം സംഘടിപ്പിച്ചു.


അങ്ങാടിപ്പുറം :ഭവന സ്വപ്നത്തിനുമേൽ ഇടതു സർക്കാറിന്റെ നികുതി ഭീകരത.
കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കുക.
എന്ന് ആവശ്യപ്പെട്ട് വെൽഫെയർ  പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി 
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും, നിൽപ്പ് സമരം സംഘടിപ്പിച്ചു ..
നിൽപ്പ്  സമരം ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്  ഷാറുൻ അഹമ്മദ്  ഉദ്ഘാടനം ചെയ്തു.
പലതരം നികുതികളും ഇന്ധന ചാർജുമൊക്കെ വർദ്ധിച്ചതോടൊപ്പം വീടുകളുടെ പെർമിറ്റ് നൽകാനുള്ള അപേക്ഷ ഫീസുകൾ വളരെ ഗണ്യമായ രീതിയിൽ  വർദ്ധിപ്പിച്ച്   പാവം ജനതയോട് കാണിക്കുന്ന നികുതി ഭീകരതയിൽ നിന്നും പിണറായി സർക്കാർ പിൻമാറണം 
ധൂർത്തുകൾ കുറയ്ക്കുകയോ വൻകിട മുതലാളിമാരിൽ നിന്ന് കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കുകയോ ചെയ്യാതെ സാധാരണക്കാരന്റെ പിരടിയിൽ അധിക ചെലവുകൾ വെച്ചുകെട്ടാനുളള പിണറായി സർക്കാറിന്റെ  നടപടികൾക്കെതിരെ ശക്തമായ ജനരോഷം തെരുവുകളിൽ ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി അങ്ങാടിപ്പുറം  പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, അധ്യക്ഷത വഹിച്ച പരിപാടിയിൽ
 പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട്, അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹാ നൗഷാദ്, സക്കീർ ഹുസൈൻ, നസീമ മദാരി, ആഷിക് ചാത്തോലി,നൗഷാദ് അരിപ്ര, തുടങ്ങിയവർ  സംസാരിച്ചു,
ഖാലിദ് അന്തമാൻ,സാജിദ് പൂപ്പലം, അനീസ്  മനാഫ്,നാജിയ മുഹ്സിൻ , ഷാഹിന മോൾ, മുഹമ്മദാലി സി ടി, ഇക്ബാൽ കെ വി, റഷീദ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി