ഭവന സ്വപ്നത്തിനുമേൽ ഇടതുസർക്കാറിന്റെ നികുതി ഭീകരത.. കെട്ടിട പെർമിറ്റ് ഫീസ് വർധന പിൻവലിക്കുക.. വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു.
സംഗമം വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗവും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി കെ ജലാൽ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു.
കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വെട്ടിലായത് വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാരാണ്. ഏപ്രിൽ 10 മുതൽ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധനയാണ് നിലവിൽ വരിക. 150 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ചെറിയ വീടിന് പെർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇനി കൊടുക്കേണ്ടി വരിക 8500 രൂപയാണ്. നഗരസഭകളിലൽ ഇത് 11,500 രൂപയും കോർപറേഷനിൽ 16000 രൂപയുമാണ്.
ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും. കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ഫീസിലും കൈപൊള്ളിക്കുന്ന വർദ്ധനവാണ് ഇടതു സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്
സാധരണക്കാരുടെ വീട് എന്നസ്വപ്ന്നത്തിന് തടയിടുന്നതാണ് ഇടതു സർക്കാരിന്റെ ഈ പുതിയ ഉത്തരവ്. ഇത് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാക ണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് നേതേർ സംഗമം ഇടതു സർക്കാരിനോട് അവശ്യപ്പെട്ടു .
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗം നൗഷാദ്, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് മാസ്റ്റർ,അരിപ്ര രണ്ടാം വാർഡ് മെമ്പർ സാലിഹ നൗഷാദ്,എഫ്. ഐ. ടി യു, ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്, സക്കീർ ഹുസൈൻ മാമ്പ്ര, നസീമ മദാരി, ആഷിക് ചാത്തോലി, ഖാലിദ്, സുജിത്ത് അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു.