കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ച് നല്‍കി

  1. Home
  2. MORE NEWS

കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ച് നല്‍കി

കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ച് നല്‍കി

ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച ആറ് റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിച്ചു നല്‍കി. ഇക്കൂട്ടര്‍ക്ക് ലൈസന്‍സ് ഫീസ് ഒരു ലക്ഷം രൂപയില്‍ നിന്നും 10000 രൂപയായി കുറച്ചിട്ടുണ്ട്. ജില്ലയില്‍ നടന്ന അദാലത്തില്‍ ലൈസന്‍സ് റദ്ദായ 44 അപേക്ഷകളാണ് പരിഗണിച്ചത്. 17 കടകള്‍ക്ക് ലൈസന്‍സ് നല്‍കി. 15 കടകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ 24  മണിക്കൂര്‍ മുതല്‍ മൂന്ന് മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. 11 കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ക്രമക്കേട് കണ്ടെത്തിയ രണ്ട് കടകളില്‍ നിന്നായി ആറ് ലക്ഷം രൂപ ഫൈന്‍ ഈടാക്കും. കൂടാതെ ബന്ധപ്പെട്ട റേഷന്‍ ഇന്‍സ്‌പെക്ടറുടെ പങ്ക് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.