തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപസംഘത്തിന്‍റെ അക്രമം

തിരുവനന്തപുരം: പോലീസിന് നേരെ തിരുവനന്തപുരത്ത് മദ്യപസംഘത്തിന്‍റെ കയ്യേറ്റം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി പെട്രോളിംഗിനായി വെഞ്ഞാറുമൂട് നിന്ന് തേമ്പാമൂട് ഭാഗത്ത് പോവുകയായിരുന്നു വെഞ്ഞാറമൂട് പൊലീസ്. വഴിയരികില്‍ ഡോറും ബോണറ്റും തുറന്നുകിടന്ന നിലയില്‍ ഒരു കാര്‍ കണ്ടെത്തി.
അസ്വാഭാവികത തോന്നിയ പൊലീസ് സംഘം സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തി. നാല് പേരടങ്ങുന്ന സംഘം കാറിലിരുന്ന മദ്യപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ടോര്‍ച്ചടിച്ചതോടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് റോഷന്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നാലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു