ഉത്രാടത്തിന് മാത്രം മലയാളി കുടിച്ചു തീർത്തത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം. ഓണക്കാലത്ത് ഇത്തവണയും മദ്യത്തിന്റെ വിൽപ്പനയിൽ വൻവർദ്ധനമാണ് ഉണ്ടായത്. ഉത്രാടത്തിനു മാത്രം മലയാളി കുടിച്ചു തീർത്തത് 116 കോടിയുടെ മദ്യം എന്നാണ് റിപ്പോർട്ട്.. കഴിഞ്ഞവർഷം ഈ ദിവസം 112 കോടിയുടെ മദ്യമാണ് മലയാളി കുടിച്ചു തീർത്തത്.