പഠനത്തോടൊപ്പം ജീവനോപാധിയും... കുട്ടിക്കൊരു കുഞ്ഞാട്

  1. Home
  2. MORE NEWS

പഠനത്തോടൊപ്പം ജീവനോപാധിയും... കുട്ടിക്കൊരു കുഞ്ഞാട്

പഠനത്തോടൊപ്പം ജീവനോപാധിയും എന്ന  പദ്ധതിയുടെ ഭാഗമായി


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ നന്മ ക്ലബ് പുളിയക്കോട്ട് കുട്ടികൃഷ്ണ മേനോൻ സ്മാരക സാമൂഹ്യ സേവന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  
പഠനത്തോടൊപ്പം ജീവനോപാധിയും എന്ന  പദ്ധതിയുടെ ഭാഗമായി മൂന്ന് വർഷങ്ങൾക്ക് മുന്നേ തുടക്കമിട്ട ഒരു ക്ഷേമ പ്രവർത്തനമാണ് കുട്ടിക്കൊരു കുഞ്ഞാട് . 
അതു പ്രകാരം ആടിനെ വളർത്താൻ ലഭിച്ച വിദ്യാർത്ഥികൾ അവയുടെ കുഞ്ഞുങ്ങളെ വീണ്ടും വിദ്യാലയത്തിലെ മറ്റൊരു വിദ്യാർത്ഥിക്ക് കൈമാറി കൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവർത്തനത്തിന്റ ചങ്ങലക്കണ്ണിയിൽ കല്ലുവഴി പട്ടിശേരിപ്പടിയിലെ ഒരു വിദ്യാർത്ഥി കൂടി ചേർന്നിരിക്കുകയാണ്.
പട്ടിശ്ശേരിപ്പടി അംഗനവാടിയിൽ ചേർന്ന യോഗത്തിൽ പൂക്കോട്ട്കാവ് ഗ്രാമ
 പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഹരിശങ്കർ മുന്നർക്കോട്  അർഹതപ്പെട്ട വിദ്യാർത്ഥിക്ക് കുഞ്ഞാടിനെ നൽകി മൂന്നാംഘട്ട നന്മപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൂക്കോട്ട്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പർ ശശികല, പ്രധാനാധ്യാപിക കെ.ഹരിപ്രഭ, ഡോ.കെ അജിത്, എം. ആർ മുദുല, എം.പി അനിൽകുമാർ, ടി വിഷ്ണു പ്രസാദ് , എം.വി സുജിത എന്നിവർ സംസാരിച്ചു. 
സ്കൂളിലെ ഹിന്ദി അധ്യാപകനായ ഡോ.കെ അജിതിന്  2020 ൽ ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് തുക ഉപയോഗിച്ച് പ്രാവർത്തികമാക്കിയ  ഈ പദ്ധതിക്ക് രൂപം നൽകിയത് അന്നത്തെ പ്രധാനാധ്യാപകനും ഇപ്പോൾ പള്ളിക്കുറുപ്പ് ശബരി എച്ച് എസ്. എസിലെ പ്രധാനാധ്യാപകനുമായ എം പ്രശാന്ത് മാസ്റ്ററാണ്.
 പഠനത്തോടൊപ്പം ജീവനോപാധിയും എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം