തദ്ദേശ ദിനാഘോഷം 2023* *വിളംബര ജാഥ നടത്തി*

  1. Home
  2. MORE NEWS

തദ്ദേശ ദിനാഘോഷം 2023* *വിളംബര ജാഥ നടത്തി*

തദ്ദേശ ദിനാഘോഷം 2023*    *വിളംബര ജാഥ നടത്തി*


തൃത്താല ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2023 ന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിളംബര ജാഥ നടത്തി. ചെണ്ടമേളം, കരിങ്കാളി, മുത്തുക്കുട, തോരണങ്ങൾ എന്നിവയുടെ അകമ്പടിയോടെ ചാലിശ്ശേരി സഹകരണ ബാങ്ക് പരിസരത്തു നിന്ന് വൈകീട്ട് 5 മണിയോടെ ആരംഭിച്ച വിളംബര ജാഥ  പ്രദർശന വിപണന മേള നടക്കുന്ന മുല്ലയം പറമ്പ് മൈതാനിയിൽ സമാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രദർശന നഗരിയിലെ മൈതാനത്ത് നടന്ന കരിങ്കാളി-ചെണ്ട മേള കലാകാരന്മാരുടെ പ്രകടനം കാണാൻ മന്ത്രി എം ബി രാജേഷും എത്തി.