\u0D32\u0D4B\u0D19\u0D4D \u0D1C\u0D02\u0D2A\u0D4D \u0D26\u0D47\u0D36\u0D40\u0D2F\u0D24\u0D3E\u0D30\u0D02 \u0D36\u0D4D\u0D30\u0D40\u0D36\u0D19\u0D4D\u0D15\u0D30\u0D4D‍ \u0D2E\u0D41\u0D30\u0D33\u0D3F \u0D07\u0D28\u0D3F '\u0D38\u0D4D\u0D35\u0D40\u0D2A\u0D4D\u0D2A\u0D4D' \u0D2F\u0D42\u0D24\u0D4D\u0D24\u0D4D \u0D10\u0D15\u0D4D\u0D15\u0D23\u0D4D‍

  1. Home
  2. MORE NEWS

ലോങ് ജംപ് ദേശീയതാരം ശ്രീശങ്കര്‍ മുരളി ഇനി 'സ്വീപ്പ്' യൂത്ത് ഐക്കണ്‍

ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്.

ജില്ലാ കലക്ടര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി


ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സ്വീപ്പ്  ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം)  യൂത്ത് ഐക്കണ്‍ ആയി ലോങ്ങ് ജമ്പ് താരം ശ്രീശങ്കര്‍ മുരളിയെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍
മൃണ്‍മയി  ജോഷി പ്രഖ്യാപിച്ചു. കന്നിവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് യൂത്ത് ഐക്കണിനെ തിരഞ്ഞെടുക്കുന്നത്. ശ്രീശങ്കര്‍ കന്നിവോട്ടര്‍മാര്‍ക്ക് വലിയ പ്രചോദനമാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യത്‌നത്തില്‍ പേര് ചേര്‍ക്കുക,  വോട്ടിങ്ങിന്റെ  പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ആശയങ്ങളോടെയാണ് യൂത്ത് ഐക്കണ്‍ പ്രഖ്യാപനം.

 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച്  ഭരണാധികാരികളെ  തിരഞ്ഞെടുക്കണമെന്നും രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍  പങ്കാളികളാകണമെന്നും യൂത്ത് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ശങ്കര്‍ പറഞ്ഞു.
 2021 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശ്രീശങ്കര്‍ നിലവിലെ ലോങ്ജമ്പ് ദേശീയ റെക്കോര്‍ഡിന്  ഉടമയാണ്.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ. ടോംസ്  എന്നിവര്‍ പങ്കെടുത്തു.